ശബരിമല നടവരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

Tuesday 28 November 2017 8:58 am IST

പത്തനംതിട്ട: ശബരിമല നടവരവില്‍ റെക്കോര്‍ഡ് വര്‍ദ്ധന. നടതുറന്ന് 11 ദിവസം പിന്നിടുമ്പോള്‍ വരുമാനം 41.95 കോടി രൂപയാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 8.86 കോടി രൂപയാണ് അധികം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേസമയം 33.09 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 41.95 കോടി രൂപയായി ഉയര്‍ന്നു. 18.17 കോടി രൂപയുടെ അരവണയും 3.06 കോടി രൂപയുടെ അപ്പവും വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 13.61 കോടിയും 2.70 കോടി രൂപയുമായിരുന്നു. കാണിക്ക 11.31 കോടിയില്‍ നിന്ന് 14.30 കോടിയിലേക്ക് ഉയര്‍ന്നു.

അന്നദാന സംഭാവനയിലാണ് ശ്രദ്ധേയമായ മറ്റൊരു വര്‍ദ്ധന 23.33 ലക്ഷത്തില്‍ നിന്ന് 59. 46 ലക്ഷത്തിലേക്ക് ഉയര്‍ന്നു. വരും ദിവസങ്ങളില്‍ തീര്‍ത്ഥാടക ബാഹുല്യം പ്രതീക്ഷിക്കുന്നതിനാല്‍ വരുമാനത്തിലും വര്‍ധനവുണ്ടാമെന്നാണ് ദേവസ്വം അധികൃതരുടെ കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.