ന്യൂദല്‍ഹി; എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഇന്ന് മുതല്‍ 30 വരെ ഹൈദരാബാദില്‍ നടക്കും. അമേരിക്കന്‍, ഇന്ത്യന്‍ ഗവണ്മെന്റുകള് സംയുക്തമായാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. യുഎസ് പ്രസിഡന്റിന്റെ ഉപദേശകയായ ഇവാന്‍ക ട്രമ്പ് അമേരിക്കന്‍ സംഘത്തെ നയിക്കും.
ലോകമെമ്പാടുമുള്ള സംരംഭകരും, നിക്ഷേപകരും ഒത്തുചേരുന്ന പരിപാടിയായ ആഗോള സംരംഭകത്വ ഉച്ചകോടി ദക്ഷിണേഷ്യയില്‍ ആദ്യമായാണ് നടക്കുന്നത്. സ്ത്രീകള്‍ ഒന്നാമത്, എല്ലാവര്ക്കും സമൃദ്ധി എന്ന വിഷയത്തിലൂന്നിയാണ് ഇത്തവണ ഉച്ചകോടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവരില്‍ 52.5 ശതമാനവും സ്ത്രീകളാണെന്ന സവിശേഷതയും ഉച്ചകോടിയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: