ന്യൂദല്‍ഹി: നിയമ പോരാട്ടത്തില്‍ ഇതുവരെ വിജയിച്ചത് താനെന്ന് അഖിലയുടെ അച്ഛന് അശോകന്. അഖിലയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. അഖില പഠനം തുടരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നും അശോകന് പറഞ്ഞു.
സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും അശോകന് പറഞ്ഞു. ഇഷ്ടമുള്ള സുഹൃത്തുകളെ കാണാനും സ്ഥലത്ത് പോകാനും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്ന് അഖിലയും പറഞ്ഞു. സേലത്തെ ബിഎച്ച്എംഎസ് കോളജിലേക്ക് പുറപ്പെടും മുമ്ബ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖില. ഉച്ചക്ക് 11 മണിയോടെയാണ് മെഡിക്കല്‍ പഠനം പുനരാരംഭിക്കുന്നതിനായി അഖില സേലത്തെ കോളജിലേക്ക് പുറപ്പെട്ടത്.
കേരളാ ഹൗസില്‍ നിന്ന് പോലീസ് സുരക്ഷയില്‍ പ്രത്യേക കാറിലാണ് ന്യൂദല്‍ഹി വിമാനത്താവളത്തിലേക്ക് സംഘം പോയത്. അഖിലയുടെ യാത്രക്കുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേരളാ ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: