ന്യൂദല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ‘കളക്ടര്‍ ബ്രോ’ എത്തുന്നു. പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ച് ഉത്തരവിറങ്ങി.
കോഴിക്കോട് കളക്ടറായിരിക്കെ എം.കെ രാഘവന് എംപിയുണ്ടായ അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്നാണ് ചുമതലയില്‍ നിന്ന് അദ്ദേഹത്ത മാറ്റിയത്. തുടര്‍ന്ന് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും പ്രശാന്ത് അവധിയില്‍ പ്രവേശിക്കുകയായിരുന്നു. മുഖം നോക്കാത്ത നിലപാടുകളുടെ പേരില്‍ കളക്ടര്‍ പ്രശാന്ത് ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന് ഒട്ടേറെ വിമര്‍ശകരുമുണ്ടായി. രാഷ്ട്രീയത്തിനും അപ്പുറത്താണ് ഇക്കൂട്ടര്‍.
ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി അദ്ദേഹം ഫേസ്ബുക്ക് പേജും ആരംഭിച്ചിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള ഉദ്യോഗസ്ഥനാണ് പ്രശാന്തെന്നാണ് കണ്ണന്താനം വിലയിരുത്തുന്നത്. കെടിഡിസിയുടെ എംഡിയായി പ്രവര്‍ത്തിച്ച പരിചയവും പ്രശാന്തിനുണ്ട്. ടൂറിസം രംഗത്തെ കുറിച്ച് ആഴത്തിലുള്ള അറിവും അദ്ദേഹത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: