വി ചാനല്‍ പൂട്ടുന്നു

Tuesday 28 November 2017 4:59 pm IST

മുംബൈ: ഒരു കാലത്ത് യുവജനങ്ങളുടെ ഹരമായിരുന്ന വി ചാനല്‍ പൂട്ടുന്നു. ഉദാരവല്‍ക്കരണ കാലത്തെ സാംസ്‌കാരിക കാഴ്ചപ്പാടു മാറ്റിയ ചാനയാലിരുന്നു വി. സംഗീതമായിരുന്നു ആധാരം. അവതാരകരായിരുന്നു താരം. സെന്‍സര്‍ഷിപ്പിന്റെ പേരില്‍ സിനിമകള്‍ വിലക്കിയിരുന്ന കാഴ്ചകള്‍ ആയിരുന്നു വി ചാനലും എം ടിവിയും 1990 കളില്‍ നല്‍കിയത്.

ചാനലിലെ ലോലക്കുട്ടിയും വീഡിയോ ജോക്കിമാരായ ഗൗരവ് കപൂറും ജൂഹി പാണ്ഡെയുമൊക്കെ യുവത്വത്തിന് ഹരമായിരുന്നു അക്കാലത്ത്. ചാനല്‍ പൂട്ടുകയാണ്. ചിലപ്പോള്‍ സ്‌പോര്‍ട്‌സ് ചാനലായി വീണ്ടും വന്നേക്കാം. പ്രേക്ഷകരില്ലാതായതുതന്നെയാണ് പ്രധാനകാര്യം, അതുവഴി വരുമാനം കുറഞ്ഞതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.