ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇവാങ്ക ട്രംപ്.
കേവലം ഒരു ചായ കടക്കാരനില്‍ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെ അലങ്കരിച്ച മോദി ജനാധിപത്യത്തിന്റെ അടയാളമാണെന്നും അദ്ദേഹത്തിന്റെ പ്രയാണം അവിശ്വസനീയമാണെന്നും ഇവാങ്ക പറഞ്ഞു. ഹൈദരാബാദിലെ ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയിലെ പൗരന്മാര് മറ്റുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രചോദനമാണെന്ന് പറഞ്ഞ ഇവാങ്ക തനിക്ക് ഇവിടെ പങ്കെടുക്കാന്‍ സാധിച്ചതില്‍ മോദിയോട് നന്ദിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണം. സ്ത്രീ ശാക്തീകരണത്തെ പിന്തുണച്ച അവര്‍ സ്ത്രീ സംരംഭകരെ അഭിനന്ദിക്കുകയും ചെയ്തു. സ്ത്രീ ശാക്തീകരണമില്ലാതെ സമൂഹത്തിന് പുരോഗതി കൈവരിക്കാനാകില്ല എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാരിന് അവര്‍ ഒരിക്കല്‍ കൂടി അഭിനന്ദനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: