ജമ്മു: നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ചൊവ്വാഴ്ച രാവിലെയാണ് പാക്ക് സൈന്യം വെനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തിയത്. രജൗരി ജില്ലയിലായിരുന്നു ആക്രമണം.
മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു പാക്ക് ആക്രമണമെന്ന് സൈന്യം അറിയിച്ചു. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. അരമണിക്കൂറോളം കനത്ത വെടിവയ്പ്പ് നിയന്ത്രണ രേഖയിലുണ്ടായെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സൈന്യം അറിയിച്ചു. ഒരാഴ്ചയിലെ ശാന്തതയ്ക്ക് ശേഷമാണ് പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: