നഗരസഭയ്ക്ക് പുല്ലുവില അനധികൃത നിര്‍മ്മാണം തുടരുന്നു

Wednesday 29 November 2017 2:38 am IST

ആലപ്പുഴ: നഗരശില്പിയുടെ നഗരത്തിലെ സ്മാരകമായ കൊമേഴ്‌സ്യല്‍ കനാല്‍ത്തീരത്തെ കല്ലുപാലത്തിന് സമീപമുള്ള രാജാ കേശവദാസന്‍ പാര്‍ക്കിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന നഗരസഭയുടെ ഉത്തരവിന് പുല്ലുവില.
തിങ്കളാഴ്ചയാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നല്‍കിയത്. എന്നാല്‍ ഇന്നലെയും നിര്‍മ്മാണം തുടര്‍ന്നു. പാര്‍ക്കില്‍ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വിട്ടുനല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വിഷയത്തിലെ ഡിടിപിസിയുടെ നിലപാടിലും ദുരൂഹതയുണ്ട്. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് ഡിടിപിസി സെക്രട്ടറിയുടേതെന്ന് ആരോപണം ഉയരുന്നു.
വാഹനം ഇടിച്ച് തകര്‍ന്ന കെട്ടിടം അറ്റകുറ്റ പണി ചെയ്യുന്നതിന് നല്‍കിയ അനുമതിയുടെ മറവില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടും ഡിടിപിസി മൗനം പാലിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.