അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണമോഷണത്തിലുള്പ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.എം. ഗോപി ആവശ്യപ്പെട്ടു.
ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്സംഘടിപ്പിച്ച ഭക്തജനക്കൂട്ടായ്മയും സമൂഹപ്രാര്‍ത്ഥനാ യജ്ഞവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കളുടെ സമഗ്ര വിവരങ്ങള്‍ ഭക്തരെ ബോധ്യപ്പെടുത്തുവാന്‍ അധികാരികള്‍ക്ക് ബാദ്ധ്യതയുണ്ട്.
ആന്റി തെഫ്റ്റ് ടെമ്പിള്‍ സ്ക്വാഡിന്റെ അന്വേഷണം പ്രഹസനമാകരുത്. ക്ഷേത്രങ്ങള്‍ക്കെതിരെയുള്ള നിഗൂഡ നീക്കങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിഗിരി മേഖലാ അദ്ധ്യക്ഷന്‍ എസ്. ഹരിദാസ് അദ്ധ്യക്ഷനായി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി ജി.ബി. ദിനചന്ദ്രന്, സംസ്ഥാന ദേവസ്വം സെക്രട്ടറി പി.പ്രദീപ്, ശബരിഗിരി മേഖലാ ഉപാധ്യക്ഷന്‍ എന്‍. രാധാകൃഷ്ണന്, മേഖലാ സെക്രട്ടറി വി.കെ ചന്ദ്രന്, സി. എന്‍. ജിനു, പി.മനേഷ്, ഇ.കെ രാമചന്ദ്രന്, അഡ്വ. കെ.കെ. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: