സുഭാഷിതം

Wednesday 29 November 2017 2:30 am IST

കേയൂരാണി ന ഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്വലാന സ്‌നാം ന വിലേപനം ന കുസുമം നാ മൂര്‍ദ്ധജാലംകൃതാവാണ്യേകാ സമലംകരോതി പുരുഷം യാ സംസ്‌കൃതാ ധാര്യതേക്ഷീയന്തേള ഖില ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം

ഭംഗിയുള്ളതായ തോള്‍വളകള്‍, ചന്ദ്രപ്രഭ തൂകുന്ന മാലകള്‍, കുളി, കുറിക്കൂട്ടുകള്‍, പുഷ്പം, ശിരസ്സിലെ അലങ്കാരങ്ങള്‍, ഇവയൊന്നും ഒരു പുരുഷനു ഭൂഷണമാകുന്നില്ല. പിന്നെയോ? പരിഷ്‌കൃതമായ- സംസ്‌കാരസമ്പന്നമായ- വാക്ക് മാത്രമേ അവന് ഭൂഷണമാകൂ. മറ്റുള്ളവയെല്ലാം ക്ഷയിച്ചുപോകും. നല്ല വാക്കുകള്‍ മാത്രമേ ശാശ്വതമായുള്ളൂ.

സമ്പാ: ശ്രീകുമാരമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.