ബീജിങ്ങ്: അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ചൈനയിലെ ഉന്നത പട്ടാള ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കേന്ദ്ര സൈനിക കമ്മീഷന് ഡയറക്ടര്‍ സാങ്ങ് യാങ്ങാണ് ആത്മഹത്യ ചെയ്തത്. യാങ്ങിന് അഴിമതിക്കാരായ രണ്ട് സൈനിക ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും യാങ്ങ് കോഴ വാങ്ങിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഔദ്യോഗിക വാര്‍ത്ത ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് ലിബറേഷന്‍ ആര്‍മിയും ജനറലിന്റെ ആത്മഹത്യാ വാര്‍ത്ത സ്ഥിരീകരിച്ചു. ശക്തനായ ജനറല്‍ നാണം കെട്ട് ജീവനൊടുക്കിയെന്നാണ് സൈന്യത്തിന്റെ ഫേസ് ബുക്ക് പേജിലെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: