എയ്ഡ്‌സ് ദിനാചരണം ഡിസംബര്‍ ഒന്നിന്

Tuesday 28 November 2017 8:47 pm IST

മലപ്പുറം: ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെയും എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നിന് ജില്ലയില്‍ എയിഡ്‌സ് ദിനാചരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന് മഞ്ചേരി ഗവ. സ്‌കൂളില്‍ സ്‌ക്വിറ്റ് മത്സരം സംഘടിപ്പിക്കും. 30ന് വൈകിട്ട് ആറിന് കുന്നുമല്‍ ജംങ്ഷനില്‍ മെഴുകുതിരി തെളിയ്ക്കല്‍ നടത്തും.
ഡിസംബര്‍ ഒന്നിന് രാവിലെ 9.30ന് കളക്ടറുടെ വസതിക്ക് മുന്നില്‍ നിന്ന് ആരംഭിക്കുന്ന റാലി ടൗണ്‍ഹാളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാജിക് ഷോയും എക്‌സിബിഷനും നടക്കും. ‘എന്റെ ആരോഗ്യം എന്റെ അവകാശം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം.
വാര്‍ത്താസമ്മേളനത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഇസ്മയില്‍, മാസ്മീഡിയ ഓഫീസര്‍ ടി.എം. ഗോപാലന്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.