കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണം ഹരിപ്പാട്

Wednesday 29 November 2017 2:00 am IST

ആലപ്പുഴ: യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിനാചരണം ഒന്നിന് യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിപ്പാട് നടക്കും. ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ യുവജന പ്രതിരോധം എന്ന പേരിലാണ് പരിപാടി.
രാവിലെ ജില്ലയിലെ ആയിരം കേന്ദ്രങ്ങളില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചാണ് തുടക്കം. അന്നു വൈകിട്ട് മൂന്ന് മണിക്ക് ഹരിപ്പാട് റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി മാധവ ജംഗ്ഷനില്‍ പൊതു സമ്മേളനവും നടക്കും. ബിജെപി സംസ്ഥാന ജന. സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്യും.
ജില്ല പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തും. യുവമോര്‍ച്ച ജില്ല ജന. സെക്രട്ടറി അജി ആര്‍. നായര്‍ അദ്ധ്യക്ഷനാകും. ബിജെപി, യുവമോര്‍ച്ച സംസ്ഥാന ജില്ല നേതാക്കള്‍ സംസാരിക്കും. മറ്റു പാര്‍ട്ടികളില്‍ നിന്നെത്തുന്ന നിരവധി പേര്‍ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്‍കുമെന്ന് യുവമോര്‍ച്ച ജില്ല ജന. സെക്രട്ടറി പ്രമോദ് കാരയ്ക്കാട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.