ന്യൂദല്‍ഹി: ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് എംഡി പ്രദീപ് സിങ്ങ് ഖറോളയെ എയറിന്ത്യാ മേധാവി ( ചെയര്മാന് ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍)യായി കേന്ദ്രം നിയമിച്ചു.
മെട്രോയില്‍ സ്വകാര്യ നിക്ഷേപം വന്‍തോതില്‍ എത്തിക്കുന്നതില്‍ വിജയിച്ചയാളാണ്. എയറിന്ത്യ സ്വകാര്യവല്ക്കരിക്കുമ്പോള് ഇദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍.50,000 കോടി രൂപ നഷ്ടത്തിലോടുന്ന എയറിന്ത്യയെ സ്വകാര്യവല്ക്കരിക്കാന് കേന്ദ്രം തീരുമാനിച്ചിരുന്നു.
2013ല്‍ ബെംഗളൂരു മെട്രോ വെറും 8 കിലോമീറ്റര്‍ മാത്രം പൂര്‍ത്തിയായ സമയത്താണ് ഖറോള എത്തിയത്. വളരെ വേഗമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. 85 കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: