പിണറായി സര്‍ക്കാര്‍ അമ്മമാരുടെ കണ്ണീരില്‍ മുങ്ങിത്താഴും: മഹിളാമോര്‍ച്ച

Wednesday 29 November 2017 2:00 am IST

ആലപ്പുഴ: അക്രമ രാഷ്ട്രീയം മാത്രം കൈമുതലാക്കി ഭരണത്തിന്റെ തണലില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കൊലപാതകങ്ങളും അക്രമങ്ങളും അഴിച്ചുവിടുന്ന പിണറായി സര്‍ക്കാര്‍ മക്കള്‍ നഷ്ട്ടപെട്ട അമ്മമാരുടെ കണ്ണീരില്‍ മുങ്ങിത്താഴുമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ലത മോഹന്‍ പറഞ്ഞു. മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ. ശാന്തകുമാരി അദ്ധ്യക്ഷയായി. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി സുമി ഷിബു, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശോഭ രവീന്ദ്രന്‍, മിനി ഷിബു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.