രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ ഇനി ദേശീയഗാനം നിര്‍ബന്ധം

Wednesday 29 November 2017 2:30 am IST

ജയ്പൂര്‍: സര്‍ക്കാര്‍ ഹോസ്റ്റലുകളിലെല്ലാം ഇനി മുതല്‍ ദേശീയഗാനം നിര്‍ബന്ധമാക്കി രാജസ്ഥാന്‍. സാമൂഹ്യനീതി വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാനത്തെ 800 സര്‍ക്കാര്‍,എയ്ഡഡ് ഹോസ്റ്റലുകളിലാണ് ഉത്തരവു പ്രകാരം ദിവസവും ദേശീയഗാനം ആലപിക്കേണ്ടത്.

രാവിലെ 7മണിക്ക് പ്രാര്‍ഥനാസമയത്താണ് ദേശീയഗാനം ആലപിക്കേണ്ടത്.
കുട്ടികളില്‍ ദേശീയ സ്‌നേഹവും ആദരവും വളര്‍ത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ.സമിത് ശര്‍മ്മ പറഞ്ഞു.ഇവിടുത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവില്‍ ഈ സംവിധാനം പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ഉദ്ദേശം.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കേന്ദ്രങ്ങളില്‍ രാവിലെ ദേശീയഗാനവും വൈകുന്നേരങ്ങളില്‍ വന്ദേമാതരവും ആലപിക്കണമെന്ന് ജയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഈ മാസം ഉത്തരവിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.