മുംബൈ: നോട്ട് നിരോധനത്തിനു ശേഷം 25 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചിട്ടും അതിന്റെ റിട്ടേണ്‍ സമര്‍പ്പിക്കാത്ത 1.16 ലക്ഷം അക്കൗണ്ട് ഉടമകള്‍ക്കെതിരെ നടപടി ശക്തമാക്കി ആദായ നികുതി വകുപ്പ്. മറുപടി നല്‍കാനാവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് അയച്ചു. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
അസാധുവാക്കിയ 500, 1,000 രൂപയുടെ നോട്ടുകളാണ് ഇവര്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത്. ഇതിന്റെ റിട്ടേണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ തയാറായില്ല. അതേസമയം, 10-15 ലക്ഷം രൂപ നിക്ഷേപിച്ച 2.4 ലക്ഷം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇവര്‍ക്കെതിരെ അടുത്ത ഘട്ടത്തില്‍ നടപടിയുണ്ടാകുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ടാക്സസ് ചെയര്മാന് സുഭാഷ് ചന്ദ്ര പറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍-സപ്തംബര്‍ കാലയളവില്‍ നികുതി നിയമ പ്രകാരം നടപടി നേരിട്ടത് 609 പേര്. കഴിഞ്ഞ വര്‍ഷമിത് 288 പേര്. ഈ വര്‍ഷം 1,046 പേര്‍ക്കെതിരെ പരാതി നല്കിയെങ്കില് കഴിഞ്ഞ വര്‍ഷമിത് 652 പേര്ക്കെതിരെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: