ന്യൂദല്‍ഹി : യുപിയിലെ ഗാസിയാബാദിലേക്കുള്ള പല്‍വാല്‍ ന്യൂദല്‍ഹി ഗാസിയാബാദ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ഇന്നലെ രാവിലെ 9.45ന് ഓക്ലയില്‍ വെച്ചായിരുന്നു സംഭവം. ആളപായമില്ല. മേഖല ഡിവിഷണല്‍ മാനേജറടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ട്രെയിനിന്റെ ചക്രങ്ങളിലൊന്ന് തെന്നിയതാണ് അപകടകാരണമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും റെയില്‍വേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: