മൂന്നാര്‍: മൂന്നാര്‍ ഇക്കാനഗറില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കെട്ടിടം നിര്‍മ്മിക്കുന്നു. കെഎസ്ഇബിയുടെ ഭൂമി കൈയേറിയാണ് കുമാര്‍ എന്ന വ്യക്തി കെട്ടിടം നിര്‍മ്മിക്കുന്നത്. കെഎസ്ഇബി ഇത് സംബന്ധിച്ച് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. മൂന്നാര്‍ ട്രിബ്യൂണലിന്റെ പിന്‍ഭാഗത്താണ് കൈയേറ്റം നടത്തി കെട്ടിടം നിര്‍മ്മിക്കുന്നത്. പലതവണ സ്റ്റോപ്പ് മെമ്മൊ നല്‍കിയിരുന്നു.
ഒരു പ്രാവശ്യം കൈയേറി നിര്‍മ്മിച്ച കെട്ടിടം പൊളിച്ച് നീക്കിയതുമാണ്. വില്ലേജ് അധികൃതരും പോലീസും കോടതിയലക്ഷ്യത്തിനെതിരെ നടപടിയെടുക്കുന്നില്ല. ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് കെട്ടിട നിര്‍മ്മാണം നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. സിപിഎം, കോണ്‍ഗ്രസ് സംഘടനകളുടെ പിന്തുണ കൈയേറ്റക്കാരനുള്ളതിനാലാണ് പോലീസ് കൈയേറ്റക്കാരനെതിരെ നടപടിയെടുക്കാത്തതെന്നാണ് വിവരം. ട്രിബ്യൂണലിന്റെ സമീപത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം പോലും തടയാന്‍ കഴിയാത്ത സ്ഥിതി നിയമ വ്യവസ്ഥയോടു
ള്ള വെല്ലുവിളിയാണെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: