വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Tuesday 28 November 2017 9:46 pm IST

ഇടുക്കി: കീഴ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നാര്‍ പെട്ടിമുടി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എല്‍. സുധീഷ് കുമാറിനെയാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ്  ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. അമിത്മല്ലിക് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മദ്യലഹരിയില്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചതായും അസഭ്യം പറഞ്ഞതായും കാട്ടി ഇതേ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. ശിവപ്രസാദ് ഡിഎഫ്ഒ നരേന്ദ്രബാബുവിന്  പരാതി നല്‍കിയിരുന്നു.
ഡിഎഫ്ഒയുടെ നിര്‍ദ്ദേശപ്രകാരം മൂന്നാര്‍ റേഞ്ചര്‍ എസ്.   സുജീന്ദ്രനാഥ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇന്നലെ സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. നിരവധി തവണ സുധീഷ് കുമാറിനെതിരെ അച്ചടക്ക നടപടികള്‍ ഉണ്ടായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.