കൊല്ലങ്കോട് നിന്നും രണ്ടേകാല്‍ ലക്ഷം വിലവരുന്ന കഞ്ചാവ് പിടികൂടി

Tuesday 28 November 2017 9:48 pm IST

കൊല്ലങ്കോട്: കൊല്ലങ്കോട് നിന്നും രണ്ടേകാല്‍ ലക്ഷം വിലവരുന്ന കഞ്ചാവ് പിടികൂടി. കൊല്ലങ്കോട് താടനാറ വീട്ടില്‍ സിബി എന്ന കൃഷ്ണന്‍കുട്ടി (36)യുടെ സ്ഥാപനത്തില്‍ നിന്നുമാണ് 3.100 കിലോഗ്രാം കഞ്ചാവ് കൊല്ലങ്കോട് പോലീസ് പിടികൂടിയത്.
പികെഡി യുപി സ്‌കൂളിനെ എതിര്‍വശത്തുള്ള സിബി അപ്പോള്‍സറി വര്‍ക്ക് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് തലയണ ഉറയില്‍ പൊതിഞ്ഞ നിലയില്‍ ബിഗ് ഷോപ്പില്‍ സൂക്ഷിച്ച 3.100 ഗ്രാം കഞ്ചാവും എയര്‍ പിസ്റ്റള്‍ എന്നിവ കണ്ടെത്തിയത്. ആലത്തൂര്‍ ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊല്ലങ്കോട് സിഐകെപി ബെന്നിയ്ക്ക് നല്‍കിയ നിര്‍ദ്ദേശത്ത് തുടര്‍ന്ന് എസ് ഐ പിബി അനീഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ലഭിച്ചത്.
ആന്ധ്രപ്രദേശില്‍ നിന്നുള്ള കഞ്ചാവാണെന്നും ഇവ തമിഴ്‌നാട്ടിലെത്തിച്ച് ഉദുമല്‍പേട്ടയിലെ കമ്പവടക്കാരില്‍ നിന്നും വാങ്ങി കൊല്ലങ്കോട് മുതലമട എലവഞ്ചേരി പല്ലശ്ശന കൊടുവായൂര്‍ പ്രദേശങ്ങളില്‍ വില്പനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് സിബിയാണെന്നാണ് പോലീസ് പറഞ്ഞു. ഉദുമല്‍പേട്ടയില്‍ നിന്നും കഞ്ചാവ് കൂടുതലായി വാങ്ങി ബസില്‍ കടത്തിക്കൊണ്ടുവന്ന് കൊല്ലങ്കോട് എത്തിയ ശേഷം ചെറു പൊതികളായായാണ് വില്പന നടത്തുന്നത്. വില്പനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന സ്‌ക്കൂട്ടിയും പോലീസ് കസ്റ്റടിയിലെടുത്തു.
ഇയാളുടെ പക്കല്‍ നിന്നും പിസ്റ്റളും കണ്ടെടുത്തു. എട്ടു വര്‍ഷത്തോളമായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി സ്‌കൂള്‍ പരിസരങ്ങളിലും പരിസര പ്രദേശത്തിലെ കച്ചവടക്കാര്‍ക്കും വില്പന നടത്തി വരുന്നതായും പറയുന്നു. ഗസ്റ്റ് ഓഫീസറായ കൊല്ലങ്കോട് വനം വന്യജീവി വകുപ്പ് റെയിഞ്ചര്‍ സതീഷിന്റെ സാന്നിധ്യത്തില്‍ കഞ്ചാവ് തൂക്കം നോക്കി സാക്ഷ്യപ്പെടുത്തി ശേഷം പതിനൊന്നരയോട് സിബി എന്ന കൃഷ്ണന്‍കുട്ടി (38) അറസ്റ്റു ചെയ്തു. 2014ല്‍ പെണ്‍കുട്ടിക്കെതിരെ അതിക്രമം കാണിക്കുകയും ചെയ്തപേരില്‍ 354 വകുപ്പു പ്രകാരം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കഞ്ചാവ് വില്പനയ്ക്ക് പുറമേ പെണ്‍വാണിഭവുമായി ബന്ധമുള്ളതായും പറയുന്നു. കണ്ടെടുത്ത എയര്‍ പിസ്റ്റള്‍എ ആര്‍ ക്യാമ്പിലെ ആംഡ് വിഭാഗം പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
പരിശോധനയില്‍ എസ് ഐ പി ബി അനീഷ് ജൂനിയര്‍ എസ് ഐ കെ ജി ജയപ്രദീപ് എ എസ് ഐ സുരേഷ് എസ് സി പി ഒ ചന്ദ്രന്‍ വി. സി പി ഒ മാരായ ജിജോ ദിലീപ് രതീഷ് രാജേഷ് അയ്യപ്പ ജ്യോതി പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.