പാലാ: എംജി സര്‍വ്വകലാശാല കായിക മേളയുടെ ആദ്യദിനത്തില്‍ പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജും വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സ കോളേജും ആദ്യ ദിവസം മുന്നില്‍.
കോതമംഗലം എംഎ കോളേജിന് 103 പോയിന്റും പാലാ അല്‍ഫോന്‍സാ കോളജിന് 92 പോയിന്റുമാണുള്ളത്. പുരുഷ വിഭാഗത്തില്‍ ചങ്ങനാശ്ശേരി എസ്ബി കോളേജ് 46 പോയിന്റുമായി രണ്ടാമതും പാലാ സെന്റ് തോമസ് കോളേജ് 22 പോയിന്റുമായി മൂന്നാമത്. വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശ്ശേരി അസംപ്ഷന്‍ 83 പോയിന്റാണുള്ളത്.
മീറ്റിന്റെ ആദ്യ ദിനം മൂന്ന് റെക്കോഡുകളും പാലായിലെ സിന്തറ്റിക് ട്രാക്കില്‍ പിറന്നു. 100മീറ്റര്‍ ഓട്ടത്തില്‍ രമ്യ രാജനാണ് പുതിയ റെക്കോഡിന് ഉടമ. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റിയനാണ് മറ്റൊരു റെക്കോഡിന്റെ ഉടമ. ഇരുവരും പാലാ അല്‍ഫോണ്‍സാ കോളേജ് വിദ്യാര്‍ത്ഥിനികളാണ്.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സിലെ ജിയോ ജോസ് ഹൈജമ്പിലാണ് നേട്ടം കൊയ്തത്. 2.15 മീറ്ററാണ് പുതിയ ഉയരം. മേള ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: