ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയ്ക്കും രവീന്ദ്ര ജഡേജയ്ക്കും മുന്നേറ്റം.
ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ രണ്ട് സ്ഥാനം മുന്നേറിയ പൂജാര രണ്ടാം റാങ്കിലേക്ക് ഉയര്‍ന്നു. ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണും ഓരോ സ്ഥാനം പിന്നോട്ടിറങ്ങി മൂന്നും നാലും റാങ്കിലായി. വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ഇത് രണ്ടാം തവണയാണ് പുജാര റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയരുന്നത്. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ സെഞ്ചൂറിയാണ് പുജാരയുടെ റാങ്കിങ്് ഉയര്‍ത്തിയത്.
ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്ഡേഴ്സണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഒരു സ്ഥാനം മുന്നേറി രണ്ടാം റാങ്കിലെത്തി. ദക്ഷിണാഫ്രിക്കയുടെ റബാദയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജഡേജ മുന്നേറിയത്. രവിചന്ദ്ര അശ്വിന് നാലാമത്.
ഒാള്റൗണ്ടര്മാരില് ഒന്നാമത് ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ രവീന്ദ്ര ജഡേജയും അശ്വിനും. അശ്വിന് ഒരു സ്ഥാനം മുന്നേറിയാണ് മൂന്നാം റാങ്കിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: