തൃശൂര്‍: തൃശൂരില്‍ എ.ടി.എം. തട്ടിപ്പ് വീണ്ടും. കളഞ്ഞുകിട്ടിയ യുവതിയുടെ പേഴ്സില്‍ നിന്ന് ലഭിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് യുവാവ് തൊണ്ണൂറായിരം രൂപ തട്ടിയെടുത്തു. എ.ടി.എം കാര്‍ഡിലെ പിറകില്‍ പേനകൊണ്ട് എഴുതിവെച്ച പിന് നമ്പര്‍ ഉപയോഗിച്ചാണ് വന്‍തുക തട്ടിയെടുത്തത്. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് നഗരത്തിലെ ഒരു ജ്വല്ലറിയില്‍ നിന്ന് അന്‍പതിനായിരം രൂപയ്ക്ക് സ്വര്‍ണമാല വാങ്ങി. ഇരുപത്തിഅയ്യായിരം രൂപയുടെ വാച്ചും വാങ്ങി. ഹോട്ടലുകളില്‍ ഭക്ഷണത്തിനും മറ്റുമായി വന്‍ തുക ചെലവഴിച്ചു. യുവതിയുടെ മൊബൈലില്‍ മെസേജ് വന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് കസ്റ്റഡയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: