വൈക്കം: മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 6.30 നും7.30 മധ്യേ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളിമനയ്ക്കല്‍ നാരായണന് നമ്പൂതിരിപ്പാടിന്റെയും കിഴക്കിനേടത്ത് മേക്കാട് മനയ്ക്കല്‍ നാരായണന് നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. നെറ്റിപ്പട്ടംകെട്ടി രണ്ടു തങ്കക്കുടകളും പട്ടുകുടകളുമായി മൂന്ന് ആനകളും സായുധസേനയും അകമ്പടിയാകും.
കൊടിയേറ്റിനുശേഷം ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് ക്ഷേത്രനടയില്‍ കെടാവിളക്കു തെളിക്കുന്നതോടെ 13 ദിനരാത്രങ്ങളിലെ ഉത്സവാഘോങ്ങള്ക്ക് തുടക്കമാകും.
കലാമണ്ഡപത്തിലും, സ്വരമണ്ഡപത്തിലും ഗായിക കെ.എസ്. ചിത്ര ഭദ്രദീപം തെളിയിക്കും.
അഷ്ടമിദര്‍ശനം ഡിസംബര്‍ 10ന് പുലര്‍ച്ചെ 4.30നാണ്. അഷ്ടമി ഉത്സവത്തിലെ പ്രധാന ചടങ്ങായ ഋഷഭവാഹനം എഴുള്ളിപ്പ് ഡിസംബര്‍ 5 ന് രാത്രി 11.30നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: