മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവം ഡിസംബര്‍ രണ്ടിനും മൂന്നിനും. ഡിസംബര്‍ രണ്ടിന് വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. പ്രഥമ തൃക്കാര്‍ത്തിക പുരസ്കാരം പത്മഭൂഷണ്‍ പി. കെ. വാര്യര്‍ക്ക് സമര്‍പ്പിക്കും.
കാര്‍ത്തിക ദിനമായ മൂന്നിന് രാവിലെ മൂന്നിന് നടതുറക്കലും ലക്ഷം തൃക്കാര്‍ത്തിക ദീപ പ്രോജ്വലനവും. 10 മുതല്‍ പിറന്നാള്‍ സദ്യ. ഉച്ചയ്ക്ക് രണ്ടിന് മുട്ടറുക്കല്‍.
വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.സി. ബിജു, പി.വി.അച്ചുതവാര്യര്‍, എന്‍.വി.മുരളീധരന്, പി.കെ.ബാലകൃഷ്ണന്, സി. രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: