കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് കണ്ണൂരില്‍. രാവിലെ 8 മണിക്ക് മാക്കൂല്‍ പീടികയിലെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും സാംഘടിപ്പിക്കും. എല്ലാ ജില്ലകളിലും അനുസ്മരണസമ്മേളനങ്ങള്‍ നടത്തും.
ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ യുവജന പ്രതിരോധമെന്ന മുദ്രാവാക്യമുയര്‍ത്തി വൈകിട്ട് മൂന്നീന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന യുവജനറാലിയില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പങ്കെടുക്കും. നാലിന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ പൊതുസമ്മേളനം യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന് എംപി ഉദ്ഘാടനം ചെയ്യും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, യുവമോര്‍ച്ച ദേശീയ നേതാക്കളായ മുരുകാനന്ദ്, അനൂപ് ആന്റണി, സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, ബിജപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, കെ.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിക്കും.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, സംഘാടക സമിതി ചെയര്മാന് ഭാഗ്യശീലന്‍ ചാലാട്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.അരുണ്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: