ഗുരുവായൂര്‍: സിപിഎം-എസ്ഡിപിഐ അക്രമികള്‍ കൊലപ്പെടുത്തിയ നെന്മിയിലെ ആനന്ദന്റെ കുടുംബത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച സഹായധനം കൈമാറി.
ആനന്ദന്റെ വീട്ടില്‍ സീമാജാഗരണ്‍മഞ്ച് സംയോജക് എ.ഗോപാലകൃഷ്ണന് പത്തു ലക്ഷത്തിന്റെ സഹായനിധി സഹോദരന് അഭിഷേകിന് കൈമാറി. ആനന്ദന്റെ അമ്മ അംബികയെ എ.ഗോപാലകൃഷ്ണനും മറ്റ് നേതാക്കളും സന്ദര്‍ശിച്ചു.
ജില്ലാസംഘചാലക് കേണല്‍ വി.വേണുഗോപാല്‍, നഗര്സംഘചാലക് കേശവന്‍മാസ്റ്റര്‍, ജില്ലാകാര്യവാഹ് എം.കെ.അശോകന്, വിഭാഗ് സദസ്യന്‍ ടി.ശിവദാസ്, ജില്ലാപ്രചാര്പ്രമുഖ് എം.ബിജേഷ്, ജില്ലാപ്രചാരക് ശ്രീനിഷ്, ബിജെപി ജില്ലാപ്രസിഡന്റ് എ.നാഗേഷ് നേതാക്കളായ കെ.കെ.അനീഷ്കുമാര്‍, സി.നിവേദിത, ജസ്റ്റിന് ജേക്കബ്, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: