പദ്മാവതി : ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി

Wednesday 29 November 2017 2:30 am IST

ന്യൂദല്‍ഹി : മന്ത്രിമാരും മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുളളവര്‍ പദ്മാവതി സിനിമയ്‌ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.

പദ്മാവതി സിനിമ വിദേശത്ത് റിലീസ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് വീണ്ടും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡി. വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സെന്‍സര്‍ബോര്‍ഡിന്റെ അനുമതിയില്ലാതെ ചിത്രം വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യില്ലായെന്നും ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീലാബന്‍സാലി സുപ്രീംകോടതിയെ ബോധിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.