ചങ്ങനാശ്ശേരി: പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അമലോത്ഭവ തിരുനാള്‍ 29 മുതല്‍ ഡിസംബര്‍ 17 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഡിസംബര്‍ എട്ടിനാണ് മാതാവിന്റെ അമലോത്ഭവ തിരുനാള്‍. ആഘോഷപൂര്‍വ്വമായ തിരുകര്‍മ്മങ്ങള്‍, തിരുവചന പ്രഘോഷണം, ഭക്തിനിര്‍ഭരമായ ജപമാല റാലികള്‍, പ്രദക്ഷിണങ്ങള്‍, സമര്‍പ്പണ ശുശ്രൂഷ എന്നിവ തിരുനാളിനോടനുബന്ധിച്ച് ഉണ്ടാകും. ഡിസംബര്‍ 1ന്് ഉച്ചകഴിഞ്ഞ് 3.50-ന് തീര്‍ത്ഥാടനകേന്ദ്രം വികാരി ജനറാള്‍ ജോസഫ് മുണ്ടകത്തില്‍ തിരുനാളിന് കൊടിയേറ്റും. ഡിസംബര്‍ 17ന് കൊടിയിറക്ക് തിരുനാള്‍ ആഘോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: