കുറവിലങ്ങാട്: എസ്എന്‍ഡിപി യോഗം കാളികാവ് ശാഖയില്‍ ശിവഗിരി ഗുരുദേവ പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള കുടുംബസംഗമം ഡിസംബര്‍ 10 ന് നടക്കും. രാവിലെ 9ന് കാളികാവ് ശ്രീനാരായണ പ്രാര്‍ത്ഥനാഹാളില്‍ നടക്കുന്ന കുടുംബസംഗമം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എ.ഡി. പ്രസാദ് ചടങ്ങില്‍ അദ്ധ്യക്ഷനാകും. യൂണിയന് കൗണ്‍സിലര്‍ കെ.വിജയന്, കളത്തൂര്‍ എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് എം.പി. സലിംകുമാര്‍, കുറവിലങ്ങാട് ശാഖാ പ്രസിഡന്റ്കെ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന പൊതുസമ്മേളനം കടുത്തുരുത്തി എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി എന്‍.കെ.രമണന് ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ കനകജൂബിലി ആഘോഷം സന്ദേശം നല്‍കും. കാളികാവ് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണന്, വൈസ് പ്രസിഡന്റ് സി.എം.പവിത്രന്, സെക്രട്ടറി കെ.പി.വിജയന്, ഗ്രാമപഞ്ചായത്തംഗം രമാരാജു, കളത്തൂര്‍ ശാഖാ സെക്രട്ടറി സുകുമാരന്‍ , കുറവിലങ്ങാട് ശാഖാ സെക്രട്ടറി കെ.ജി.മനോജ് എന്നിവര്‍ പ്രസംഗിക്കും. ശാഖായോഗം പ്രസിഡന്റ് എം.ആര്.ബിനീഷ് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: