കോട്ടയം: കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വീര ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച സംഘടിപ്പിക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പ്രസിഡന്റ് അഖില്‍ രവീന്ദ്രന് നിര്‍വ്വഹിച്ചു. ആയിരം യുവതീ-യുവാക്കള്‍ സാക്ഷ്യപ്പെടുത്തിയ അവയവദാന സമ്മതപത്രം ഏറ്റുവാങ്ങിയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. യുവമോര്‍ച്ച കോട്ടയം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ തെരുവില്‍ അന്തിയുറങ്ങുന്ന ആളുകള്‍ക്കും, കോട്ടയം ജില്ല ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും ഒരു നേരത്തെ ഭക്ഷണം എന്ന ആശയത്തില്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തു. കോട്ടയം മണ്ഡലം പ്രസിഡന്റ് റിനു എ. മണി അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായ ലാല്‍ കൃഷ്ണ, സോബിന്‍ലാല്‍, ജില്ലാ സെക്രട്ടറി ശരത്ത് കുമാര്‍ എസ്, ബിജെപി മണ്ഡലം പ്രസിഡന്റ് ബിനു ആര് വാര്യര്‍, ഉണ്ണി വടവാതൂര്‍,ഗിരീഷ്സിജോ, ബിനു, ജയകൃഷ്ണന്,നിഖില്‍ എസ്, നിഖില്‍ ഡി ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: