കണ്ണൂര്‍: മുപ്പതാമത് കേരള സയന്‍സ് കോണ്‍ഗ്രസ്സ് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ജനുവരി 28 മുതല്‍ 30 വരെ. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വൈറസ്സും സാംക്രമിക രോഗങ്ങളുമെന്നതാണ് ഈ വര്‍ഷത്തെ സയന്‍സ് കോണ്‍ഗ്രസ്സിന്റെ മുഖ്യപ്രമേയം.
വൈറോളജിസ്റ്റുകള്‍, വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ എന്നിവരുടെ സഹകരണത്തോടെ വൈറസ്സുകളെയും സാംക്രമിക രോഗങ്ങളെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയും അവയെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യും.
ശാസ്ത്രസാങ്കേതിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ ഡോ.ഇ.കെ.ജാനകിയമ്മാള്‍, ഡോ.ജി.എന്‍.രാമചന്ദ്രന്, ഡോ.പി.കെ.ഗോപാലകൃഷ്ണന്, പി.ടി.ഭാസ്കരപ്പണിക്കര്, ഡോ.പി.കെ.അയ്യങ്കാര്‍, ഡോ.പി.ആര്.പിഷാരടി എന്നിവരെ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: