തിരുവനന്തപുരം: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മന്ത്രിമാരുടെയും എംപിമാരുടെയും യോഗം ചേര്‍ന്നു.
തലശേരി-െൈമസൂര്‍ റെയില്‍വേ ലൈന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുക, റാപിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ ഭാഗമായി ആറ് ട്രെയിനുകള്‍ തിരുവനന്തപുരം, ചെങ്ങന്നൂര്‍ റൂട്ടില്‍ അനുവദിക്കുക, അങ്കമാലി-ശബരി റെയില്ലൈനിന്റെ പണി നൂറുശതമാനം കേന്ദ്ര ഫണ്ടിങ്ങോടെ നടപ്പാക്കുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ബാലരാമപുരത്തു നിന്നുള്ള റെയില്ലൈനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ലൈനും സംയുക്തസംരംഭമായി തുടങ്ങുക, ഗുരുവായൂര്‍, തിരുനാവായ ലൈന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ബജറ്റുവിഹിതം ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: