സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കാന്‍ സിപിഎമ്മിന്റെ എകെജി മോഡല്‍ നീക്കം

Tuesday 28 November 2017 11:05 pm IST

കണ്ണൂര്‍: സംസ്ഥാനത്ത് ഭരണ മാറ്റമുണ്ടായതോടെ ഭരണ സമിതികളുടെ കാലാവധി പൂര്‍ത്തിയാക്കിയ സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കാന്‍ സിപിഎമ്മിന്റെ എകെജി മോഡല്‍ നീക്കം. സിഎംപി നേതാവായിരുന്ന എംവിആറില്‍ നിന്ന് കയ്യൂക്കും അധികാരവുമുപയോഗിച്ച് തരഞ്ഞെടുപ്പ് അട്ടിമറിച്ച് കണ്ണൂര്‍ എകെജി ഹോസ്പിറ്റിലിന്റെ ഭരണം കയ്യടക്കിയതോടയാണ് സഹകരണ സംഘങ്ങള്‍ കയ്യേറുന്നതിനെ എകെജി മോഡല്‍ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. സംസ്ഥാനത്ത് ഭരണമാറ്റങ്ങളുണ്ടാകുന്നഅവസരങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും തങ്ങളുട സ്വാധീനമുപയോഗിച്ച് സഹകരണ സംഘങ്ങളുടെ അധികാരം പിടിച്ചെടുക്കാറുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി സിപിഎം കൈപിടിയിലാക്കിയത് എല്‍ഡിഎഫ് ഭരണത്തിന്‍ കീഴില്‍ പോലീസിനെ ഉപയോഗിച്ചായിരുന്നു. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവിധാനങ്ങളെ അട്ടിമറിച്ച സിപിഎം എംവിആറിനെ ചെരുപ്പ് മാലയിട്ട് പരസ്യമായി റോഡില്‍ കൂടി നടത്തിയത് ഏരെ വിവാദമായിരുന്നു.പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സിപിഎം ഇതര പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ പിടിച്ചെടുക്കാന്‍ കയ്യൂക്കിന്റെ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഏരിവേശ്ശി, മട്ടന്നൂര്‍ അര്‍ബ്ബന്‍ ബാങ്ക് തെരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നത് കോണ്‍ഗ്രസ്സ് കൈവശം വെച്ചിരിക്കുന്ന ഏതു വിധേനയും യുഡിഎഫ് ബാങ്കുകള്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന് തന്നെയാണ്. ഏരിവേശ്ശി ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് നിരവധി പേര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. മട്ടന്നൂര്‍ അര്‍ബ്ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിഎംപികാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം പോലും നല്‍കിയില്ല. സിഎംപികാര്‍ താമസിച്ചിരുന്ന റൂമിന് പുറത്തെത്തിയ സിപിം സംഘം തലേ ദിവസം രാത്രി തന്നെ ഭീഷണി മുഴക്കിയിരുന്നു. വോട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സിഎംപികാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുയായിരുന്നു. ബാങ്കില്‍ മെമ്പര്‍മാരല്ലാത്തവര്‍ യാതൊരു തിരിച്ചറിയല്‍ രേഖകളുമില്ലാതെയാണ് വോട്ട് രോഖപ്പെടുത്തിയത്. നിയമപരമായി നേരിടുമെന്ന് യുഡിഎഫ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം പ്രായോഗികമാണെന്നതിലും സംശയമുണ്ട്. കാരണം യുഡിഎഫ് ഭരണത്തിലിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് സിപിഎം പിടിച്ചെടുത്തപ്പോഴും ഇതു തന്നെയായിരുന്നു പ്രതികരണം. എന്നാല്‍ മെഡിക്കല്‍ കോളേജ് ഭരണം നഷ്ടപ്പെട്ട് അഞ്ച് വര്‍ഷം യുഡിഎഫ് അധികാരത്തിലിരുന്നിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. യുവാക്കള്‍ കോണ്‍ഗ്രസ്സിനെ കൂട്ടത്തോടെ കൈവിട്ടതോടെ വൃദ്ധന്‍മാരുടെ കൂട്ടമാണ് കാര്യങ്ങള്‍ ചെയ്യുന്നത്. സിപിഎമ്മിന് പണി എളുപ്പമാക്കുന്നതും ഈ ഘടകം തന്നെയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.