യുവാവ് അറസ്റ്റില്‍

Tuesday 28 November 2017 11:08 pm IST

ചക്കരക്കല്‍: കടയില്‍ നിന്നും പണം കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍ പൊതുവാച്ചേരി ജപ്പു എന്ന ജഫ്‌നാസ് (28)നെയാണ് ചക്കരക്കല്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 25ന് വൈകുന്നേരം 4 മണിക്ക് ടൗണിലെ ഹാപ്പി ട്രേഡേഴ്‌സ് എന്ന കടയില്‍ നിന്നാണ് ഇയാള്‍ 35000 രൂപ കവര്‍ന്നത്. കടയുടമ സുനില്‍ മേശ പൂട്ടിയശേഷം സമീപത്തുള്ള കടയിലേക്ക് പോയപ്പോഴായിരുന്നു സംഭവം. ഇയാളെ കോടതി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.