സ്‌കൂള്‍ കലോത്സവം മാര്‍ക്‌സിസ്റ്റ് മേളയാക്കാന്‍ ശ്രമം: പ്രതിഷേധം വ്യാപകം

Tuesday 28 November 2017 11:16 pm IST

പയ്യന്നൂര്‍: പയ്യന്നൂരില്‍ നടക്കുന്ന കണ്ണൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം മാര്‍ക്‌സിസ്റ്റ് മേളയാക്കി. കലോത്സവ നഗരിയില്‍ വേദിക്കരികിലായി ഡിവൈഎഫ്‌ഐ യുടെയും എസ്എഫ്‌ഐയുടെയും ബോര്‍ഡുകളും കൊടിതോരണങ്ങളും കെട്ടിയാണ് കലോത്സവം പൂര്‍ണ്ണമായും മാര്‍ക്‌സിസ്റ്റ് മേളയാക്കി മാറ്റിയത്. അതേ സമയം കലോത്സവ നഗരിക്ക് പുറത്ത് റോഡില്‍ കലാപ്രതിഭകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അദ്ധ്യാപകവിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തിയ ബോര്‍ഡുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തു.
കലോത്സവ നഗരിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളോ കൊടിതോരണങ്ങളോ ഉയര്‍ത്തരുതെന്ന നിയമം നിലനില്‍ക്കേയാണ് ഡിവൈഎഫ്.ഐ ബോര്‍ഡുകള്‍ നഗരിയില്‍ ഉയര്‍ത്തിയത്. തൊട്ടടുത്ത് ചെഗുവരയുടെ ബാനറും ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യം സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൂടിയ ഡിഡിഇയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അദ്ദേഹം ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.