ഇരിട്ടി: പൊലീസിന് മുന്നില്‍ ആയുധംവെച്ചു് കീഴടങ്ങിയ മാവോയിസ്റ്റ് കന്യാകുമാരി (39) യെ ആറളംഫാമില്‍ എത്തിച്ച് തെളിവെടുത്തു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു കന്യാകുമാാാരി കര്‍ണ്ണാടക പൊലീസിന് മുന്നില്‍ ആയുധംവെച്ച് കീഴടങ്ങിയത്. ആറളം ഫാമില്‍ മുന്‍പ് കന്യാകുമാരി മാവോയിസ്റ്റ് സംഘത്തോടൊപ്പം എകെ 47 തോക്കുമായി എത്തി എന്ന കേസ് നിലവിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനാണ് മാവോയിസ്റ്റ് വിരുദ്ധ സ്ക്വഡിലെ ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയെ ആറളം ഫാമില്‍ എത്തിച്ച് തെളിവെടുത്തത്. കര്‍ണ്ണാടകാ പോലീസില്‍ നിന്നും കേരളാ പോലീസ് ഏറ്റുവാങ്ങിയാണ് ആറളത്ത് തെളിവെടുപ്പിനായി കന്യാകുമാരിയെ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: