ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകം: ഹര്‍ജിയില്‍ ഇന്നും വാദം

Wednesday 29 November 2017 2:30 am IST

കൊച്ചി: ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഏഴ് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഇന്നും വാദം തുടരും.

ഹര്‍ജി പരിഗണിക്കവെ സിബിഐ അന്വേഷണം ആവശ്യപ്പൊന്‍ ഈ ഏഴ് കൊലപാതകങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഹര്‍ജി സമര്‍പ്പിച്ചശേഷം നാല് ബിജെപി പ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു.

കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണത്തിന് വിടാമെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസുകളുടെ അന്വേഷണം സിബിഐയ്ക്കു വിടുന്നതിന് നിയമപരമായ തടസമില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.