ആസൂത്രിതം: എം.ടി. രമേശ്

Wednesday 29 November 2017 2:30 am IST

തിരുവനന്തപുരം: ബിജെപി ജില്ലാ സെക്രട്ടറി അഞ്ജനാ രഞ്ജിത്തിന്റെ വീട്ടില്‍ ചുവന്ന പട്ടും കച്ചയും കെട്ടിയ സംഭവം സിപിഎമ്മിന്റെ ആസൂത്രിത നടപടിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അഞ്ജനയുടെ വീട് സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലാണ് ബിജെപി പ്രവര്‍ത്തകരുടെ വീട് തെരഞ്ഞു പിടിച്ച് ഇത്തരത്തില്‍ റീത്ത് വയ്ക്കലുള്‍പ്പെടെയുളള തരംതാഴ്ന്ന പ്രവൃത്തികള്‍ സിപിഎം നടത്തിയിരുന്നത്. തലസ്ഥാനത്തും ഇത് നടപ്പിലാക്കാനുളള നീക്കമാണ് പാര്‍ട്ടി നടത്തുന്നതെന്ന് എം.ടി.രമേശ് കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.