മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ പിരിച്ചുവിടണം: ബിജെപി

Wednesday 29 November 2017 12:05 am IST

ഇടുക്കി: കൈയേറ്റക്കാരെ രക്ഷിക്കാന്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസറെ മറികടന്ന് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഓഫീസിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തി. മാര്‍ച്ച് ഓഫീസിന് മുന്നില്‍ വച്ച് പോലീസ് സംഘം തടഞ്ഞു.

ധര്‍ണ്ണ ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വാര്‍ഡന്റെ നീക്കം കൈയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് നാരായണന്‍ നമ്പൂതിരി ആരോപിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് ബിനു.ജെ. കൈമള്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ജെയ്‌സ് ജോണ്‍, ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.എ വേലുക്കുട്ടന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജോജന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കൈയേറ്റങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ രണ്ടാം ഘട്ടമായി ഇന്ന് കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.