ന്യൂദല്‍ഹി: കേരളാ പോലീസിന്റെ കര്‍ശന സുരക്ഷയില്‍ അഖിലയെ വിമാനത്തില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ദല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്കും തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം സേലത്തും എത്തിച്ച അഖിലയെ ശിവരാജ് ഹോമിയോ കോളേജിലെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചു.
എന്ന് ഹൗസ് സര്‍ജന്‍സി പുനരാരംഭിക്കാം, ആര്‍ക്കൊക്കെ കോളേജിലും ഹോസ്റ്റലിലും സന്ദര്‍ശിക്കാം തുടങ്ങിയ കാര്യങ്ങള്‍ കോളേജ് അധികൃതര്‍ ചര്‍ച്ച ചെയ്യുമെന്ന് ശിവരാജ് മെഡിക്കല്‍ കോളേജ് എംഡി കല്‍പ്പന ശിവരാജ് അറിയിച്ചു. ഷെഫിന് ജഹാന് അഖിലയെ കാണാന്‍ അനുമതിയില്ലെന്നും എംഡി വ്യക്തമാക്കി.
ഷെഫിന് അഖിലയെ കാണാന്‍ അനുവാദമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്ന് അച്ഛന് അശോകന്റെ അഭിഭാഷകന് അഡ്വ. രഘുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: