ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

Wednesday 29 November 2017 9:06 am IST

സീയൂള്‍: ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചതെന്നു യുഎസ് കരുതുന്നു.

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണത്തിനു തയാറെടുക്കുന്നതായി യുഎസ് മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയയും സമാന ശേഷിയുള്ള മിസൈല്‍ തൊടുത്തു. മിസൈല്‍ പരീക്ഷണത്തിനു തയാറെടുക്കുന്നതായി സൂചിപ്പിക്കുന്ന റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചതായി ജപ്പാന്‍ അറിയിച്ചിരുന്നു.

മിസൈല്‍ വിക്ഷേപണത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉന്നതതല യോഗം വിളിച്ചുകൂട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.