എടിഎം തകര്‍ത്ത് മോഷണശ്രമംഎടിഎം തകര്‍ത്ത് മോഷണശ്രമം

Thursday 30 November 2017 1:49 am IST

 

തിരുവനന്തപുരം: ഫോര്‍ട്ട് ആശുപത്രിക്ക് സമീപം എടിഎം തകര്‍ത്ത് മോഷണശ്രമം. കൈതമുക്കില്‍ നിന്ന് ഫോര്‍ട്ടിലേക്ക് പോകുന്ന റോഡിനോട് ചേര്‍ന്നുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൗണ്ടറിന്റെ അകത്തെ സിസിടിവി ക്യാമറയുടെ വയര്‍ നശിപ്പിച്ച മോഷ്ടാക്കള്‍ എടിഎമ്മിന്റെ മോണിറ്ററും ലോക്കും തകര്‍ത്തു. രാവിലെ സമീപത്തെ കടക്കാരാണ് എടിഎം കൗണ്ടര്‍ തകര്‍ന്നനിലയില്‍ കണ്ടത്. വിരലടയാളവിദഗ്ധരും ബാങ്ക് അധികൃതരും സ്ഥലത്തെത്തി പരിശോധിച്ചു. എടിഎമ്മില്‍ 32 ലക്ഷം രൂപയുള്ളതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മെഷീന്‍ ശരിയാക്കുന്നതിന് രണ്ടരലക്ഷം രൂപ ചെലവാകുമെന്ന് അധികൃതര്‍ പറഞ്ഞു. വഞ്ചിയൂര്‍ എസ്‌ഐ സജുകുമാറിനാണ് അന്വേഷണ ചുമതല. സമാനരീതിയില്‍ കഴിഞ്ഞമാസം മുട്ടത്തറ കല്ലുംമൂട് നാലുവരി പാതയ്ക്കു സമീപത്തെ എടിഎം തകര്‍ത്ത് മോഷണശ്രമം നടന്നിരുന്നു. അതിലെ പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല.നഗരത്തിലെ എടിഎമ്മുകള്‍സുരക്ഷിതമോ ?നഗരത്തില്‍ കൂണുപോലെ പൊങ്ങിവരുന്നതാണ് എടിഎം കൗണ്ടറുകള്‍. ഇവയില്‍ എത്രഎണ്ണം സുരക്ഷിതമെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഒട്ടുമിക്ക എസ്ബിെഎയുടെയും മറ്റ് പ്രധാന എടിഎം കൗണ്ടറുകള്‍ക്കും സുരക്ഷാജീവനക്കാരില്ല. പുറമെ കൗണ്ടറുകള്‍ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി പലതും പ്രവര്‍ത്തിക്കുന്നുമില്ല. തലസ്ഥാനത്ത് അടുത്തിടെ ഇത് രണ്ടാം തവണയാണ് കവര്‍ച്ചാശ്രമം നടക്കുന്നത്. രണ്ടിടത്തും സുരക്ഷാജീവനക്കാര്‍ ഇല്ലായിരുന്നു. കല്ലുംമൂട് നടന്ന കവര്‍ച്ചാശ്രമത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദ്യശ്യങ്ങളും അവ്യക്തം. മാസങ്ങള്‍ക്ക് മുമ്പ് കാര്യവട്ടത്ത് ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് എടിഎം മിഷീന്‍ തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.രണ്ടും ‘ചൊവ്വ’ തലസ്ഥാനത്ത് അടുത്തിടെ രണ്ട് മോഷണശ്രമവും നടന്നത് ചൊവ്വാഴ്ച. ഒക്‌ടോബര്‍ പതിനെട്ടിനും ഇന്നലെയും. ഞായറാഴ്ച പല എടിഎമ്മുകളും കാലിയാകുന്നതിനാല്‍ തിങ്കളാഴ്ച എടിഎമ്മുകളില്‍ പണം നിക്ഷേപിക്കും. ഇത് മുന്നില്‍കണ്ടായിരിക്കാം മോഷ്ടാക്കള്‍ ചൊവ്വാഴ്ച ദിവസം തെരഞ്ഞെടുത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എടിഎം സുരക്ഷിതമാക്കാന്‍ എന്തൊക്കെ ?ഞങ്ങള്‍ക്കുമുണ്ട് നിര്‍ദ്ദേശങ്ങള്‍ഹ എടിഎമ്മുകളെ സോണുകളായി തിരിച്ച് നിരീക്ഷണവലയത്തിലാക്കണം. അതാകുമ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നടന്നാല്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കാന്‍ സാധിക്കും. ഇപ്പോഴത്തെ മെഷീനുകള്‍ പലതും പഴയ രീതിയിലുള്ളവയാണ് അത് മാറ്റി ആധുനിക മെഷീനുകള്‍ സ്ഥാപിക്കണം.മനോജ് എബ്രഹാം (ഐ ജി)ഹ ഒന്നിലധികം പേര്‍ ഒരുതവണ കൗണ്ടറിനുള്ളില്‍ കയറരുതെന്ന നിര്‍ദേശവും എടിഎമ്മിന്റെ വാതില്‍ തുറക്കാന്‍ കാര്‍ഡ് ഉപയോഗിക്കണമെന്ന നിബന്ധനയും കര്‍ശനമായി നടപ്പിലാക്കണം കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കണം.ശശിധരന്‍ (മുതിര്‍ന്ന പൗരന്‍)ഹ മെഷീന്‍ അനാവശ്യമായി നീക്കുകയും മറ്റും ചെയ്താല്‍ അത് ഉദ്യോഗസ്ഥര്‍ക്ക് അറിയത്തക്കവിധം അലര്‍ട്ട് സംവിധാനം വരണം. കൂടാതെ കൃത്യമായ ഇടവേകളില്‍ ഉദ്യോഗസ്ഥര്‍ സുരക്ഷാപരിശോധന നടത്തണം.ജയകുമാരി (വീട്ടമ്മ)ഹ കൗണ്ടറുകളിലെ ദൃശ്യങ്ങള്‍ മുഴുവന്‍ സമയവും പരിശോധിക്കാനുള്ള സംവിധാനമുണ്ടാകണം. അപ്പോള്‍ സംശയകരമായി എന്തെങ്കിലും എടിഎമ്മുകളില്‍ നടന്നാല്‍ ഉടന്‍ പോലീസില്‍ വിവരം കൈമാറാന്‍ സാധിക്കും.അഖില്‍ (വിദ്യാര്‍ഥി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.