ബഹറായിച്ച്: ഉത്തര്‍പ്രദേശില്‍ പുലിയുടെ ആക്രമണത്തില്‍ ഒന്‍പതു വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. ബഹ്റായിച്ച് ജില്ലയിലെ മഖാന്പുര് ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. പ്രാഥമികാവശ്യ നിര്‍വഹണത്തിനായി അമ്മയ്ക്കൊപ്പം പോയ പെണ്‍കുട്ടിയെയാണു പുലി പിടിച്ചത്.
പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി 10,000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: