അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കും

Wednesday 29 November 2017 3:52 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ തീരുമാനം. 2017 ജുലൈ 31നോ അതിനു മുമ്പോ നിര്‍മ്മിച്ചവയായിരിക്കും ക്രമവത്ക്കരിക്കുക. ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാനുള്ള അധികാരം പ്രത്യേക സമിതിക്ക് നല്‍കും. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലും പുനരുദ്ധാരണവും ഈ പരിധിയില്‍ വരും. സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്പൌണ്ടിംഗ് ഫീസ് ഇടാക്കി ക്രമവത്ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുന്‍സിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേക ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.