പ്രതിരോധ ചികിത്സ ബോധവല്‍ക്കരണം: ജില്ലാതല ഉദ്ഘാടനം ഇന്ന് ദീനുല്‍ ഇസ്ലാം സഭ സ്‌കൂളില്‍

Wednesday 29 November 2017 9:56 pm IST

കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രോഗമില്ലാത്ത ഭാവിക്ക് പ്രതിരോധ ചികിത്സ- ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പകല്‍ രണ്ട് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റഷീദ മഹലില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായ്ക്ക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ്രെപാജകട് മാനേജര്‍ ഡോ.കെ.വി.ലതീഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി.മഹറൂഫ്, ഹെഡ്മിസ്ട്രസ് കെ.എം .സാബിറ, പിടിഎ പ്രസിഡണ്ട് ടി.ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി പ്രതിരോധ ചികിത്സയുടെ ്രപാധാന്യത്തെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസെടുക്കും. ഡോ.കെ.പി.അഷ്‌റഫ്, ഡോ.കെ.സി.രാജീവന്‍, ഡോ.എം.കെ.നന്ദകുമാര്‍, ഡോ.സലിം എന്നിവരടങ്ങിയ പാനലാണ് ക്ലാസുകള്‍ക്കും സംശയ നിവാരണത്തിനും നേതൃത്വം നല്‍കുക. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആരോഗ്യവകുപ്പുമായും സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റുകളുമായും സഹകരിച്ച് ആേരാഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.