വിദേശ നിക്ഷേപത്തിന് വിശദീകരണവുമായി സര്‍ക്കാര്‍ പരസ്യം

Friday 21 September 2012 4:06 pm IST

ന്യൂദല്‍ഹി: വിവാദമായ ചെറുകിട വ്യാപാരമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാരിന്റെ പരസ്യം. കാര്‍ഷിക മേഖലയ്ക്ക് കുതിപ്പേകുന്നതാണ് നിക്ഷേപങ്ങളെന്ന് പരസ്യത്തില്‍ സമര്‍ത്ഥിക്കുന്നു. 100 കോടിയാണ് വിദേശ നിക്ഷേപ വിശദീകരണ പരസ്യത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. പുതിയ തൊഴിലവസരങ്ങള്‍, ഉപഭോക്താക്കള്‍ക്ക് ഇളവ് തുടങ്ങിയ കാര്യങ്ങളാണ് ഊന്നിപ്പറഞ്ഞിരിക്കുന്നത്. ഒരു കോടിയിലധികം തൊഴിലവസരങ്ങള്‍ യുവജനങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാക്കും. ചെറുകിട വ്യവസായ രംഗത്ത് പുതിയ നിര്‍മാണരീതികള്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് ഉണര്‍വ്വേകും. നിക്ഷേപത്തിന്റെ അന്‍പത് ശതമാനവും ഗ്രാമങ്ങളിലായിരിക്കും ചെലവഴിക്കുക എന്നിങ്ങനെയാണ് പരസ്യത്തിലെ പ്രധാന വാഗ്ദാനങ്ങള്‍. വിദേശ നിക്ഷേപം വിപ്ലവകരമായ കുതിപ്പാണെന്ന് പറഞ്ഞാണ് പരസ്യം അവസാനിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.