വളപട്ടണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

Wednesday 29 November 2017 9:57 pm IST

കണ്ണൂര്‍: വളപട്ടണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഇന്ന് വൈകീട്ട് നാല് മണിക്ക് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ‘ആര്‍ദ്രം’ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് അഴീക്കോട് മണ്ഡലത്തിലെ വളപട്ടണം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കി ഗുണമേന്‍മയുള്ള ആരോഗ്യ പരിപാലന സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ കെ.എം.ഷാജി എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായിക് വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.മനോരമ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, വളപട്ടണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി,മുഹമ്മദ് അഷ്‌റഫ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.ഷക്കീല്‍, വളപട്ടണം ഗ്രാമപഞ്ചായത്ത് ആരോഗ്യ സഥിരംസമിതി ചെയര്‍പേഴ്‌സന്‍ പി.പി.ഷമീമ എന്നിവര്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.