മൈതാനപ്പള്ളി നഗര പിഎച്ച്‌സി പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന്

Wednesday 29 November 2017 9:57 pm IST

കണ്ണൂര്‍: ഫിഷറീസ് വകുപ്പിന് കീഴിലെ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ലിമിറ്റഡ് കണ്ണൂര്‍ മൈതാനപ്പള്ളിയില്‍ നിര്‍മ്മിച്ച കണ്ണൂര്‍ കോര്‍പറേഷന്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. ലാബ് ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഫാര്‍മസി ഉദ്ഘാടനം പി.കെ.ശ്രീമതി എംപിയും നിര്‍വഹിക്കും.
2015-16 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 93 ലക്ഷം രൂപയുടെ കെട്ടിടം നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നിര്‍മിച്ചത്. 246 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഒ.പി മുറികള്‍, ഫാര്‍മസി, ഒബ്‌സര്‍വേഷന്‍ മുറി, ഇമ്യൂണൈസേഷന്‍ മുറി, ഓഫീസ്, ടോയ്‌ലറ്റുകള്‍ എന്നിവയുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും മറ്റ് ഉപകരണങ്ങളും നല്‍കും.
ചടങ്ങില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത അധ്യക്ഷയാവും. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ റീജ്യനല്‍ മാനേജര്‍ കെ.വി.സുഗന്ധകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ അഡ്വ.പി.ഇന്ദിര, കൗണ്‍സിലര്‍ ടി.ആശ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായിക്, എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.കെ.വി.ലതീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു കെ.പവിത്രന്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.